ചെക്കിക്കുളം: വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചെക്കിക്കുളം പാലത്തുങ്കരയിലെ ഹാഫിൾ സ്വബീഹ് നൂറാനി (22) I മരണപ്പെട്ടത് . നാല് ദിവസം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.


കാരന്തൂർ മർകസ് ശരിഅത്ത് കോളേജിലെ വിദ്യാർഥിയും എസ്.എസ്.എസ്.എഫ് കയരളം സെക്ടർ സെക്രട്ടറിയുമായ സ്വബീഹ് നൂറാനി, പാലത്തുങ്കരയിലെ അബ്‌ദുൽ അസീസ് സഖാഫിയുടെയും കാലടി പാറയിലെ റാബിയയുടെയും മകനാണ്.
സഹോദരങ്ങൾ: റസാന, നഫീസത്തുൽ മിസ്രിയ.കബറടക്കം നാളെ കാലടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
A young man who was injured in an accident and was undergoing treatment has died.